കഫീലിൻ്റെ അനുമതിയില്ലാതെ രാജ്യം വിടാം, കഫാല മാറാം: സൗദി മാനവവിഭവ ശേഷി മന്ത്രാലയം പുതിയ പരിഷ്ക്കരണ നടപടികൾ പ്രഖ്യാപിച്ചു
റിയാദ്: രാജ്യത്തെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്ക്കരണ നടപടികൾ സൗദി മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
2021 മാർച്ച് 14 മുതലായിരിക്കും പുതിയ പരിഷ്ക്കരണ നടപടികൾ പ്രാബല്യത്തിൽ വരികയെന്ന് മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
പുതിയ നിയമ പ്രകാരം തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിച്ച ശേഷം തൊഴിലുടമയുടെ സമ്മതമില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കും.
തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് എക്സിറ്റിലും, എക്സിറ്റ് റി എൻട്രിയിലും രാജ്യം വിടാനുള്ള അനുമതിയും പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നുണ്ട്.
സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിപ്ളവകരമായ പരിഷ്ക്കരണ നടപടിയായാണു ഇത് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa