Sunday, November 24, 2024
Saudi ArabiaTop Stories

വ്യവസായ മേഖലയിൽ ലെവി ഒഴിവാക്കിയത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർദ്ധിക്കാൻ കാരണമായി

റിയാദ്: വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഒഴിവാക്കിയ സൗദി ഭരണകൂടത്തിൻ്റെ നടപടി ആശാവഹമായ ഫലമാണു നൽകിയതെന്ന് വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് പ്രസ്താവിച്ചു.

വ്യവസായ മേഖലയിൽ ഈ വർഷം മാത്രം 32,600 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതിൽ 11,700 പേർ സ്വദേശികളാണ്.

ലെവി ഒഴിവാക്കിയ സമയത്ത് മാത്രം 70.09 ബില്ല്യൻ്റെ നിക്ഷേപമാണുണ്ടായത്. അത് 7 ശതമാനം വർദ്ധനവാണു കാണിക്കുന്നത്.

അതോടൊപ്പം 836 പുതിയ ലൈസൻസുകൾ ഈ കാലയളവിൽ ഇഷ്യു ചെയ്തിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാൾ 95 ശതമാനമാണ് ലൈസൻസ് ഇഷ്യു ചെയ്യുന്നതിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്