പുതിയ തൊഴിൽ വിസ ഉപയോഗിക്കാതെ കാലാവധി കഴിയുന്ന അവസ്ഥയിൽ എന്ത് ചെയ്യും ? സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു
റിയാദ് : പുതിയ തൊഴിൽ വിസ ഇഷ്യു ചെയ്യുകയും അത് ഉപയോഗിക്കാൻ സാധിക്കാതെ എക്സ്പയർ ആകുകയും ചെയ്യുന്ന അവസ്ഥയിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു.
വിസയുടെ കാലാവധി രണ്ട് വർഷമാണെന്നും രണ്ട് വർഷ കാലാവധി കഴിഞ്ഞാൽ പുതുക്കാനോ നീട്ടാനോ സാധിക്കില്ലെന്നുമാണു മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ പ്രതികരിച്ചത്.
അതേ സമയം നാട്ടിൽ സൗദി വിസ സ്റ്റാംബ് ചെയ്തതിനു ശേഷം വിസ എക്സ്പയർ ആയവരുടെ കാര്യത്തിൽ ഇത് വരെ ഒരു വ്യക്തമായ തീരുമാനവും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെ സൗദി എംബസി പ്രവർത്തനങ്ങൾ സാധാരാണ രീതിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പുതിയ വിസക്കാാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa