സൗദിയിലെത്തി ഇഖാമ നൽകുന്നതിനു മുമ്പ് അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് നൽകാം
ജിദ്ദ: സൗദിയെത്തി ഇഖാമ ലഭിക്കുന്നത് വരെയുള്ള ആദ്യത്തെ 90 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സ്പോൺസർക്ക് അനുമതി.
ഗാർഹിക തൊഴിലാളികൾക്ക് പുറമെ 100 ൽ താഴെ തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഇത്തരത്തിൽ അബ്ഷിർ വഴി എക്സിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കും.
രേഖകൾ പ്രകാരം സൗദിക്ക് പുറത്തുള്ള തൊഴിലാളികൾക്കും ഹുറൂബ് ആയവർക്കും മരിച്ചവർക്കും അബ്ഷിർ വഴി ഇങ്ങനെ എക്സിറ് വിസ ഇഷ്യു ചെയ്യാൻ സാധിക്കില്ല.
ഇത്തരത്തിൽ എക്സിറ്റ് ഇഷ്യു ചെയ്യണമെങ്കിൽ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസം കാലവധിയുണ്ടായിരിക്കണം. അതോടൊപ്പം തൊഴിലാളിക്ക് ട്രാഫിക് പിഴകൾ ഉണ്ടായിരിക്കാനും പാടില്ല എന്നത് നിബന്ധനയാണെന്ന് ജവാസാത്ത് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa