Sunday, April 20, 2025
Saudi ArabiaTop Stories

ഫൈസർ കോവിഡ് വാക്സിനു സൗദിയിൽ അനുമതി

ജിദ്ദ: ഫൈസർ ബയോൺ ടെക് കോവിഡ് വാക്സിനു രെജിസ്റ്റ്രേഷൻ അനുമതി നൽകിയതായി സൗദി ഫുഡ്‌ ആന്റ് ഡ്രഗ്സ് അതോറിറ്റി അറിയിച്ചു.

വാക്സിൻ എത്തുന്ന തീയതിയും ഇറക്കുമതി നിബന്ധനകൾ പൂർത്തിയായ ശേഷം ഉപയോഗത്തിന്റെ ആരംഭവും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് ഫുഡ്‌ ആന്റ് ഡ്രഗ് അതോറിറ്റി സൂചിപ്പിച്ചു.

വാക്സിൻ ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ ഇൻ‌കമിംഗ് ഷിപ്പിംഗിൽ നിന്നും സാമ്പിളുകളുടെ വിശകലനം നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

സൗദിയിൽ 141 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
248 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു.

നിലവിൽ 3531 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 537 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 6012 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്