സൗദിയിൽ അഴിമതിക്കേസിൽ സ്വദേശികളും വിദേശികളുമടക്കം 184 പേർക്കെതിരിൽ നടപടികൾ പൂർത്തിയായി
റിയാദ്: 120 അഴിമതിക്കേസുകളിൽ സ്വദേശികളും വിദേശികളുമടങ്ങുന്ന 184 പ്രതികൾക്കെതിരിൽ വിചാരണ നടപടികൾ പൂർത്തിയായി.
ലെഫ്റ്റനന്റ് പദവിയിലിരിക്കുന്നവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിദേശികളുമെല്ലാം പിടിയിലായവരിൽ പെടുന്നു.
സൗദിയിൽ വൻ അഴിമതി വേട്ടകളാണു കഴിഞ്ഞ മാസങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി നടന്നത്.
രാജ്യത്തിന്റെ വികസനത്തിനും പുരോഗമനത്തിനും വലിയ വിലങ്ങുതടിയാണു അഴിമതിയെന്നും രാജകുടുംബാംഗമായാലും മന്ത്രിയായാലും അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa