ത്വാഇഫ് ചുരത്തിൽ നിന്ന് ഫോട്ടോ എടുത്താൽ ജിദ്ദ കാണാനൊക്കുമോ ? സാധ്യമെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം വൈറലാകുന്നു
മക്കയിൽ നിന്ന് ത്വാഇഫിലേക്കുള്ള ഹദാ ചുരത്തിനു മുകളിൽ നിന്നെടുത്ത ഒരു ചിത്രം ഇപ്പോൾ സൗദി സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
ഹദ ചുരത്തിൽ നിന്ന് പകർത്തിയ ചിത്രത്തിൽ മക്കയിലെ ക്ലോക്ക് ടവറും നഗര ഭാഗങ്ങളുമെല്ലാം വ്യക്തമായി കാണാൻ സാധിക്കുന്നതോടൊപ്പം മലകൾക്ക് പിറകിലായി അവ്യക്തമായി ജിദ്ദയിലെ ചില കെട്ടിടങ്ങളും കാണാൻ സാധിക്കുന്നതാണ് ഇപ്പോൾ വൈറലാകാൻ കാരണം.

നിക്കോൺ കാമറ ഉപയോഗിച്ചാണു ചിത്രമെടുത്തതെന്ന് ഫോട്ടോഗ്രാഫർ അബ്ദുൽ ഖാദർ പറയുന്നു. എന്നാൽ അദ്ദേഹം ജിദ്ദയാണു കാണുന്നതെന്ന് വാദിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
അതേ സമയം ജിദ്ദയിലെ എൻ സി ബി ബിൽഡിംഗ് ആണ് അവ്യക്തമായി കാണുന്നതെന്നാണു ചിത്രത്തിന്റെ കമന്റിൽ ആളുകൾ അഭിപ്രായപ്പെടുന്നത്.
റോഡ് മാർഗം സഞ്ചരിക്കുകയാണെങ്കിൽ ഏകദേശം 150 കിലോമീറ്ററോളം ദൂരമാണു ഹദ ചുരത്തിൽ നിന്ന് ജിദ്ദയിലേക്കുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa