ജിദ്ദയിൽ ബിനാമി, കള്ളപ്പണ ഇടപാടുകളിൽ ഉൾപ്പെട്ട വാണിജ്യ സ്ഥാപനമുടമക്കും ജീവനക്കാരനും 9 വർഷം ജയിൽ ശിക്ഷ
ജിദ്ദ: ബിനാമി , കള്ളപ്പണ ഇടപാടുകളിൽ ഉൾപ്പെട്ട ഒരു വാണിജ്യ സ്ഥാപനത്തിന്റെ ഉടമക്കും ജീവനക്കാരനും ജിദ്ദ ക്രിമിനൽ കോടതി ഒൻപത് വർഷം ജയിൽ ശിക്ഷ വിധിച്ചു.
ഇവരിൽ നിന്ന് 28 മില്യൻ റിയാലോളം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ സാംബത്തിക ഇടപാടുകളിൽ ഒരു പ്രാദേശിക ബാങ്കിനു സംശയം ഉടലെടുത്ത സാഹചര്യത്തിലാണു അധികൃതർ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് വിദേശികളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കംബനികളിലേക്ക് പണം കൈമാറിയതായി തെളിയിക്കപ്പെടുകയായിരുന്നു.
അതേ സമയം പ്രതികൾക്കെതിരെ ചുമത്തിയ ശിക്ഷ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രൊസിക്യുഷൻ അപ്പീൽ നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa