Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ മരിച്ച ഇന്ത്യക്കാരനു നൽകിയിരുന്ന ശമ്പളം തന്റെ മരണം വരെ കുടുംബത്തിന് നൽകുമെന്നും മുഴുവൻ ചിലവുകളും ഏറ്റെടുക്കുമെന്നും സ്പോൺസർ

അസീർ : അബഹക്കടുത്ത് ഹറജിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ സ്പോൺസറും പ്രശസ്ത സൗദി കലാകാരനും കവിയുമായ അലി ബിൻ മുഹമ്മദ്‌ ഹമ്രിക്ക് തന്റെ തൊഴിലാളിയോടുള്ള സ്നേഹവും പരിഗണനയും സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അലി ബിൻ ഹമ്രിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യു പി സ്വദേശി ബദർ ആലം ഹൃദയാഘാതം മൂലമായിരുന്നു കഴിഞ്ഞ ദിവസം മരണപെട്ടത്.

ഒരു മകനെപ്പോലെ തന്റെ ഡ്രൈവറെ പരിഗണിച്ചിരുന്ന സ്പോൺസർ വിദേശരാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തിലടക്കം ബദർ ആലത്തെ തന്റെ കൂടെ കൂട്ടിയിരുന്നു. ആ പരിഗണനയും സ്നേഹവും ബദർ ആലമിന്റെ മരണാനന്തര ചടങ്ങുകളിലും പ്രകടമായിരുന്നു. പ്രമുഖരായ നൂറോളം സൗദികളായിരുന്നു മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തത്. ഒരു പക്ഷേ ഇത് പോലെ അന്ത്യ യാത്ര ലഭിക്കാൻ ഭാഗ്യം ലഭിച്ച ഇന്ത്യക്കാർ സൗദിയിൽ അപൂർവ്വമായിരിക്കും എന്ന് പറയാം.

ഒരു ഭാര്യയും മകനുമുള്ള ബദറിന്റെ കുടുംബത്തിനു ബദറിന് നൽകിയിരുന്ന ശമ്പളം താൻ ജിവിച്ചിരിക്കുന്ന കാലത്തോളം മുടങ്ങാതെ നൽകുമെന്ന് സ്പോൺസർ അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം ബദറിന്റെ കുടുംബത്തിന്റെ മുഴുവൻ ചിലവുകളും മകന്റെ വിദ്യാഭ്യാസച്ചിലവുകളും ഏറ്റെടുത്ത സ്പോൺസർ സുഹൃത്തുക്കളായ ചില പ്രമുഖർ ബദറിന് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് കുടുംബത്തിന് എത്തിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്