യു എ ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് പ്രവാസികൾക്ക് തണലായി മലയാളി സംഘടനകൾ
സൗദിയും കുവൈത്തുമെല്ലാം അതിർത്തികൾ അടച്ചതോടെ പ്രസ്തുത രാജ്യങ്ങളിലേക്ക് മടങ്ങാനായി യു എ ഇയിലെത്തിയ പ്രവാസികൾക്ക് തുണയായി യു എ ഇയിലെ മലയാളി പ്രവാസി സംഘടനകൾ.
അതിർത്തി അടച്ചതിനെത്തുടർന്ന് സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള മടക്കയാത്ര മുടങ്ങിയ ഘട്ടത്തിലാണു ആവശ്യമുള്ളവർക്ക് ഏത് സഹായം വാഗ്ദാനം ചെയ്ത് പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.
കെ എം സി സി, ഐ സി എഫ് തുടങ്ങി വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തകർ യു എ ഇയിലെ വിവിധ എമിറേറ്റുകളിൽ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ വ്യാപന ഭീതിയെത്തുടർന്ന് മുൻ കരുതലായിക്കൊണ്ട് സൗദിക്ക് പുറമെ, കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകളും മറ്റു അതിർത്തി കടന്നുള്ള യാത്രകളും റദ്ദാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa