സൗദിയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേസ് കണ്ടെത്തിയെന്ന വാർത്ത സൗദി ആരോഗ്യ മന്ത്രാലയം നിഷേധിച്ചു
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേസ് സൗദിയിൽ രെജിസ്റ്റർ ചെയ്തെന്ന വാർത്ത സൗദി ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
വൈറസിൻ്റെ ജനിതക ഘടനയെക്കുറിച്ച് പരിശോധനകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത് വരെ അത് പൂർത്തിയായിട്ടില്ലെന്നും മന്ത്രാലയ വാക്താവ് പറഞ്ഞു.
അതേ സമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് നിലവിലുള്ള കോവിഡ് 19 നേക്കാൾ അപകടകാരിയല്ലെന്നും നിലവിലുള്ള വാക്സിൻ തന്നെ അതിനു പര്യാപ്തമാണെന്നുമാണു സൗദി ആരോഗ്യ മന്ത്രി അറിയിച്ചിട്ടുളത്.
വൈറസിൻ്റെ സ്വഭാവം മനസ്സിലാകും വരെ അന്താരാഷ്ട്ര അതിർത്തികൾ അടച്ച നടപടിയും പഠനങ്ങളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa