കൊറോണ വൈറസിന്റെ ജനിതക മാറ്റത്തിൽ ഭയക്കേണ്ടതില്ലെന്ന സൂചനയുമായി സൗദി ആരോഗ്യമന്ത്രാലയം
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ച് ഭയക്കേണ്ടതില്ലെന്ന സൂചനയുമായി സൗദി ആരോഗ്യമന്ത്രാലയം
ജനിതക മാറ്റം വന്ന കൊറോണ വൈറസ് പുതിയ വൈറസല്ല. മറിച്ച് അത്തരം വൈറസുകളിൽ പ്രതീക്ഷിക്കപ്പെടുന്ന പരിവർത്തനമാണു സംഭവിച്ചിട്ടുള്ളതെന്ന് സൗദി ആരോഗ്യ മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി വ്യക്തമാക്കി.
പെട്ടെന്ന് പടർന്ന് പിടിക്കുമെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ എന്നാൽ അതും പൂർണ്ണമായും ഉറപ്പായിട്ടില്ല. അതേ സമയം വാക്സിനുകളോട് പ്രതികരിക്കുന്ന കാര്യത്തിൽ ഇതിനു നേരത്തെയുള്ള വൈറസിൽ നിന്ന് മാറ്റമൊന്നുമില്ലെന്നും അസീരി പറഞ്ഞു.
ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇത് വരെ സൗദിയിൽ കണ്ടെത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa