യു എ ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ടൂറിസ്റ്റ് വിസകൾ സൗജന്യമായി നീട്ടി നൽകാൻ ദുബൈ ഭരണാധികാരിയുടെ നിർദ്ദേശം
ദുബൈ: സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കിടെ ദുബൈയിൽ കുടുങ്ങിയ നൂറുകണക്കിനു പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിൻ്റെ ഉത്തരവ്.
യു എ ഇയിലുള്ള വിദേശികളുടെ ടൂറിസ്റ്റ് വിസകൾ സൗജന്യമായി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാനാണു യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുള്ളത്.
പുതിയ വക ഭേദം വന്ന കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ അടച്ചതിനെത്തുടർന്നാണു വിസ കാലാവധി നീട്ടി നൽകാൻ ഉത്തരവായിട്ടുള്ളത്.
സൗദിയിലേക്കുള്ള യാത്ര താത്ക്കാലികമായി മുടങ്ങിയ സാഹചര്യത്തിൽ യു എ ഇ വഴി സൗദിയിലേക്ക് പോകാനായി ഒരു മാസ കാലാവധിയുള്ള വിസിറ്റ് വിസയിൽ എത്തിയ സൗദി പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇 https://chat.whatsapp.com/HQpkp08cEozLsfII6Yy5gZ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa