സൗദിയിൽ ലേബർ ക്യാംബുകളിലെ നിയമ ലംഘനങ്ങൾക്ക് ജനുവരി 1 മുതൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: ലേബർ ക്യാംബുകളിലെ നിയമ ലംഘനങ്ങൾക്ക് ജനുവരി 1 മുതൽ പിഴ ഈടാക്കുമെന്നും അതിനു മുംബ് തന്നെ താമസ സ്ഥലങ്ങൾക്കുള്ള ലൈസൻസ് കരസ്ഥമാക്കണമെന്നും സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
ആരോഗ്യ സാങ്കേതിക സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ താമസ സ്ഥലങ്ങളിൽ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മുനിസിപ്പാലിറ്റി അധികൃതർ പരിശോധനകൾ നടത്തും.
ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പരിശോധകർക്ക് ബോധ്യം വന്നാൽ താമസ സ്ഥലത്തിനു ഒരു വർഷത്തേക്കുള്ള ലൈസൻസാണ് നൽകുന്നത്.
അതേ സമയം നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ താമസ സ്ഥലങ്ങളുടെ ഉടമ പരാജയപ്പെടുകയാണെങ്കിൽ ലൈസൻസ് അപേക്ഷ തള്ളുകയും വീഴ്ചകൾ പരിഹരിച്ച് വീണ്ടും ലൈസൻസിന് അപേക്ഷിക്കാവുന്നതുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa