അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി
കോഴിക്കോട്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.
അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾക്ക് അനുമതി നൽകിയേക്കാമെന്നും സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നു.
മാർച്ച് 23 മുതൽ ഇന്ത്യ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും എയർ ബബ്ള് കരാർ അടിസ്ഥാനത്തിലും വന്ദേ ഭാരത് മിഷനു കീഴിലും വിവിധ രാജ്യങ്ങളിലേക്ക് നിലവിൽ ഇന്ത്യയിൽ നിന്നും തിരിച്ചും വിമാന സർവീസുകൾ നടക്കുന്നുണ്ട്.
നിലവിൽ 24 രാജ്യങ്ങളുമായാണു ഇന്ത്യ എയർ ബബ്ള് കരാർ ഒപ്പിട്ടത്. എന്നാൽ സൗദിയുമായി എയർ ബബ്ള് കരാർ ഇത് വരെ സാധ്യമാകാത്തതിനാൽ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷൻ സർവീസും സ്പെഷ്യൽ ചാർട്ടേഡ് ഫ്ളൈറ്റ് സർവീസും മാത്രമാണു നടക്കുന്നത്. അതേ സമയം ആരോഗ്യ പ്രവർത്തകരെയും കുടുംബങ്ങളെയും ഇന്ത്യയിൽ നിന്ന് നേരിട്ട് കൊണ്ട് പോകാൻ സൗദി അനുവദിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/Iz45fuaN6qJ0oxbvdLtVHv
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa