Monday, September 23, 2024
Saudi ArabiaTop Stories

ലെവി മൂന്ന് മാസത്തേക്ക് അടക്കുന്ന സംവിധാനം പരിഗണനയിൽ; സ്വന്തം രാജ്യത്തേക്ക് മടങ്ങാനുദ്ദേശിക്കുന്നയാളെ തടയാൻ സാധിക്കില്ല

ജിദ്ദ: ഒരു വർഷത്തേക്കുള്ള ലെവി ഒന്നിച്ചടക്കുന്ന ഭാരത്തിൽ നിന്ന് തൊഴിലുടമകൾക്ക് മോചനം നൽകുന്ന പദ്ധതി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ആലോചിക്കുന്നു.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തൊഴിൽ നയങ്ങൾക്കായുള്ള അണ്ടർസെക്രട്ടറി എഞ്ചിനീയർ ഹാനി അൽ മ അജിൽ ആണു ഇത് സംബന്ധിച്ച് സൂചന നൽകിയത്.

നിലവിൽ ഒരു വർഷത്തേക്ക് ഒന്നിച്ച് ലെവി അടക്കണമെന്നത് ഓരോ മൂന്ന് മാസത്തേക്കും എന്ന രീതിയിൽ അടക്കാൻ അനുവദിക്കുന്ന സിസ്റ്റം പരിഗണനയിലുണ്ടെന്നാണു എഞ്ചിനീയർ ഹാനി സൂചിപ്പിച്ചത്.

ഇങ്ങനെ മൂന്ന് മാസത്തേക്ക് എന്ന രീതിയിൽ ലെവി അടക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത് നിരവധി പരാതികൾ ഇല്ലാതാക്കും.

തൊഴിലാളിയും തൊഴിലുടമയും തമ്മിൽ രണ്ടുവർഷത്തെ കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിൽ, കരാർ പൂർത്തിയാകുന്നതിനുമുമ്പ് തൊഴിലാളി പിരിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനുമുമ്പ്, പഴയ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനായുള്ള പെനാൽറ്റി ക്ലോസ് പാലിക്കേണ്ടതുണ്ടെന്നും ഹാനി വ്യക്തമാക്കി.

പുതിയ തൊഴിൽ കരാർ മെച്ചപ്പെടുത്തൽ പ്രകാരം ഒരു തൊഴിലാളിയെ അയാളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിൽ നിന്ന് വിലക്കാൻ സാധിക്കില്ലെന്നും തന്റെ അവകാശങ്ങൾ നിയമപ്രകാരം നേടാൻ തൊഴിലുടമക്ക് സാധിക്കുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആന്റ് വർക്ക് എൻ വിറോണ്മന്റ് ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി സത്താം അൽ ഹർബി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/L9Oi3ydumzn5VPYRnMTr3A

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്