Saturday, November 23, 2024
Saudi ArabiaTop Stories

ലെവി വർഷത്തിൽ നാലു ഘട്ടമായി അടക്കുന്ന സംവിധാനം നിലവിൽ വന്നാൽ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും

ജിദ്ദ: മൂന്ന് മാസത്തേക്ക് വീതം എന്ന രീതിയിൽ ലെവി അടക്കുന്ന സംവിധാനം നിലവിൽ വന്നാൽ അത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തൽ.

പ്രത്യേകിച്ച് ലെവി അടക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം കൂലികഫീലുമാർക്ക് നൽകുന്ന പ്രവാസികൾക്കാണു ഇത് വലിയ ഉപകാരം ചെയ്യുക. പലർക്കും ഒന്നിച്ച് അടക്കാൻ വൻ തുക സ്വരൂപിക്കാൻ സാധിക്കാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്.  നാല് ഘട്ടമായി  അടക്കാൻ സാധിച്ചാൽ അത് വലിയ ആശ്വാസം തന്നെയായിരിക്കും.

അതോടൊപ്പം ലെവി ഒന്നിച്ചടച്ച് ഇഖാമ പുതുക്കിയ ഉടൻ എക്സിറ്റ് പോകുന്ന പലർക്കും ലെവി തിരിച്ച് ലഭിക്കാത്തതിനാൽ വലിയ നഷ്ടം സംഭവിക്കാറുണ്ട്. നാല് ഘട്ടമായി അടക്കുന്ന സംവിധാനം വന്നാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവായിക്കിട്ടും.

പുതിയ തൊഴിൽ നിയമം മാർച്ച് മുതൽ വരാനിരിക്കേ ഇത് കൂടുതൽ ഗുണം ചെയ്യും. കാരണം സ്വന്തം ഇഷ്ടപ്രകാരം തൊഴിൽ മാറ്റം സാധ്യമാകുമെങ്കിലും കരാർ പൂർത്തിയാകാതെ തൊഴിൽ മാറ്റമോ എക്സിറ്റോ സംഭവിച്ചാൽ പഴയ തൊഴിലുടമക്ക് നഷ്ട പരിഹാരം നകണമെന്നാണു വ്യവസ്ഥ. മുഴുവൻ തുക ലെവി അടച്ച് പുതുക്കിയ ഇഖാമയാണെങ്കിൽ വൻ തുകയായിരിക്കും തൊഴിലാളി നഷ്ടപരിഹാരം നൽകേണ്ടി വരിക. എന്നാൽ തവണയായി അടച്ചതാണെങ്കിൽ ആ ഗഡുവിനു വന്ന തുക മാത്രം അടച്ചാൽ മതിയാകും. 

തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റം സാധ്യമാകുന്ന സാഹചര്യത്തിൽ ലെവി ഗഡുക്കളായി നൽകുന്നത് തൊഴിലുടമകൾക്കും പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായകരമാകും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യമാണു ഇതിനു പിറകിലുള്ളതെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/L9Oi3ydumzn5VPYRnMTr3A

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്