റിയാദിലെ ഷോപിംഗ് കോംപ്ളക്സിനു മുന്നിൽ വെച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദ്ദിച്ച നാല് സ്വദേശികൾ അറസ്റ്റിൽ
റിയാദിലെ ഒരു ഷോപ്പിംഗ് കോംപ്ളക്സിനു മുന്നിൽ വെച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദ്ദിച്ച സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
കൊറോണ പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ പ്രതികളെ ഷോപിംഗ് കോംപ്ളക്സിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വിലക്കിയതാണു കാരണം.
20 വയസ്സിനു മുകളിലുള്ളവരാണു നാലു പ്രതികളും. ആവശ്യമായ നടപടികൾ പ്രതികൾക്കെതിരെ സ്വീകരിച്ചതായും പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും പോലീസ് പറഞ്ഞു.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പ്രതികൾ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
