ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ജോലി കാത്തിരിക്കാതെ വല്ലതും സ്വന്തമായി ചെയ്യൂ; ഡിഗ്രിയുണ്ടായിട്ടും കൃഷിയും കാലി, പക്ഷി വളർത്തലുമായി വിജയം കണ്ട സൗദി യുവതിയുടെ ഉപദേശമാണിത്: വീഡിയോ കാണാം

പഠനം കഴിഞ്ഞ് ഒരു ജോലിയും പ്രതീക്ഷിച്ചിരിക്കുന്ന യുവതീ യുവാക്കൾക്ക് ആത്മാവിശ്വാസം നൽകുന്ന പ്രവർത്തനങ്ങളുമായി ഒരു സൗദി യുവതി.

ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ ഡിഗ്രിയെടുത്ത അഫ്രാഹ് ഗാബിയെന്ന സൗദി യുവതിയാണു ഒരു ഉദ്യോഗത്തിനു വേണ്ടി കാത്തിരിക്കാതെ തനിക്കിഷ്ടപ്പെട്ട മേഖലയിൽ വിജയം കാണുന്നത്.

കൃഷിയും, കാലികളെ വളർത്തലും, താറാവ്, അലങ്കാര പക്ഷി വളർത്തൽ തുടങ്ങി എല്ലാ മേഖലകളിലും ഈ സൗദി യുവതി കൈവെച്ചിട്ടുണ്ട്.

വിവിധ കൃഷികൾ നടത്തുന്ന യുവതി പക്ഷി വളർത്തലും കാലി വളർത്തലും നല്ല വരുമാനം ലഭിക്കുന്ന മേഖലയാണെന്നും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ജോലി ലഭിക്കാനായി കാത്തിരിക്കാതെ സ്വന്തമായി എന്തെങ്കിലും ആരംഭിക്കുകയും കുടുംബത്തിനും രാജ്യത്തിനും താങ്ങായി മാറുകയും ചെയ്യണമെന്ന് യുവതി മറ്റുള്ളവരോട് ആവശ്യപ്പെടുന്നു. യുവതിയുടെ കൃഷി സ്ഥലങ്ങളും മറ്റും കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്