സൗദിയിൽ ബിനാമി ബിസിനസിനെക്കുറിച്ചും വാണിജ്യ വഞ്ചനകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് ലഭിക്കുന്ന പാരിതോഷികത്തെക്കുറിച്ച് വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി
റിയാദ് : വാണിജ്യ മേഖലയിലെ വിവിധ നിയമ ലംഘനങ്ങളെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിക്കുന്നവർക്കുള്ള പാരിതോഷികത്തെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയ വാക്താവ് വെളിപ്പെടുത്തി.
വ്യാജ ഉത്പന്നങ്ങൾ, വാണിജ്യ വഞ്ചന, എക്സ്പയർ ആയ ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ച് അധികൃതരെ വിവരം അറിയിക്കുന്നവർക്ക് പിഴ സംഖ്യയുടെ 25% ആണ് പ്രതിഫലം നൽകുക.
ബിനാമി ബിസിനസുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിഴയുടെ 30% ആണ് പ്രതിഫലമായി നൽകുക.
നിയമ ലംഘനങ്ങൾ സ്ഥിരീകരിച്ച് കോടതി വിധി പുറപ്പെടുവിച്ചയുടൻ പ്രതിഫലത്തുക കൈമാറുമെന്നും വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa