ഖത്തർ അമീർ സൗദിയിലേക്ക് തിരിച്ചു
സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ വെച്ച് നടക്കുന്ന ജിസിസി ഉച്ച കോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ദോഹയിൽ നിന്ന് പുറപ്പെട്ടു.
ഇന്നലെ സൗദി ഖത്തർ അതിർത്തികൾ തുറന്നതിനു പിറകെ അമീർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഉച്ചകോടിക്കിടെ സൗദിക്ക് പുറമെ യു എ ഇയും ബഹ്രൈനുമായും നില നിൽക്കുന്ന പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
പ്രശ്ന പരിഹാരത്തിനായി ഏറ്റവും കൂടുതൽ പ്രയത്നിച്ച കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായിരുന്നു സൗദി ഖത്തർ അതിർത്തികൾ തുറന്നതായി ഇന്നലെ പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa