Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇനി ഇഖാമ കയ്യിൽ കരുതൽ ആവശ്യം വരില്ല; ഡിജിറ്റൽ ഇഖാമ നിലവിൽ വന്നു

ജിദ്ദ: കയ്യിൽ ഇഖാമ കരുതാതിരുന്നാൽ പോലീസ് പിടിക്കുന്നതും തർഹീലിൽ കൊണ്ട് പോകുന്നതും വഴിയിൽ വെച്ച് മോഷ്ടാക്കൾ ഇഖാമ കൊള്ളയടിക്കുന്നതുമെല്ലാം ഇനി പഴങ്കഥയാകും.

സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സേവനങ്ങൾ വ്യക്തികൾക്ക് ലഭ്യമാകുന്ന അബ്ഷിർ ഇൻഡിവിജുവൽ എന്ന ആപ് വഴി ഓരോരുത്തരുടെയും മൊബൈലിൽ ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാൻ അവസരം ഒരുക്കിയതിലൂടെയാണു എപ്പോഴും ഇഖാമ കാർഡ് കയ്യിൽ കരുതുന്ന രീതി വൈകാതെ ഓർമ്മയാകാൻ പോകുന്നത്.

അബ്ഷിർ ഡിജിറ്റൽ ഇഖാമ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം പ്ളേസ്റ്റോറിലോ ആപ്സ്റ്റോറിലോ പോയി Absher Individuals എന്ന ആപ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആപിലെ മൈ സർവീസസ് സെലക്റ്റ് ചെയ്യണം. ശേഷം ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി സെലക്റ്റ് ചെയ്ത് സ്ക്രോൾ ഡൗൺ ചെയ്ത് വീണ്ടും ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി എന്ന ഐക്കണിൽ ക്ളിക്ക് ചെയ്യുകയാണു ചെയ്യേണ്ടത്. തുടർന്ന് കാണുന്ന ഡിജിറ്റൽ ഐഡിയുടെ സ്ക്രീൻ ഷോട്ട് മൊബൈലിൽ സൂക്ഷിച്ചാൽ പരിശോധനകൾക്ക് അത് മതിയാകും.

നിലവിൽ സൗദികൾക്ക് പരിശോധനകളിൽ ഡിജിറ്റൽ ഐഡി കാണിച്ച് കൊടുത്താൽ മതിയെന്ന റിപ്പോർട്ട് ഉണ്ടെങ്കിലും വിദേശികൾക്കും ഇപ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുമോ അതോ പ്രത്യേക അറിയിപ്പ് ഉണ്ടായതിനു ശേഷമായിരിക്കുമോ എന്നതിൽ വ്യക്തത വരാനുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/FWEf5aovMW7KGQjHQEDq8j

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്