Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ദുബൈയിൽ നിന്ന് ബസ് മാർഗം പോകുന്ന പ്രവാസികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി

ദുബൈ വഴി സൗദിയിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചതോടെ പല ഏജന്റുമാരും അവസരം ചൂഷണം ചെയ്യുന്നതായി പരാതി. പലരും വിവിധ നിരക്കുകളാണു ഈടാക്കുന്നതെന്നാണു പ്രവാസികൾ സോഷ്യൽ മീഡിയകളിൽ പരാതിപ്പെടുന്നത്.

അതേ സമയം കെ എം സി സി, കെ സി എഫ് തുടങ്ങിയ സംഘടനകൾ സൗദിയിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചത് നിരവധി പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിട്ടൂണ്ട്.

താത്ക്കാലിക വിമാന യാത്രാ വിലക്ക് ഏർപ്പെടുത്തിയ സമയത്ത് യു എ ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് ഐ എസി എഫ് , കെ എം സി സി എന്നീ സംഘടനകൾ സൗജന്യ ഭക്ഷണ താമസ സൗകര്യങ്ങൾ നൽകിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ദുബൈ-സൗദി ബസ് സർവീസ് തെരഞ്ഞെടുക്കുന്നത് വഴി വിമാന ടിക്കറ്റ് ഒഴിവാക്കുന്നതിലൂടെ  ഏകദേശം 20,000 ഇന്ത്യൻ രൂപയിലധികം  ലാഭിക്കാൻ പ്രവാസികൾക്ക് സാധിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്