Saturday, November 23, 2024
Riyadh

റിയാദ് ഹണിബീസ് കുടുംബസംഗമം സംഘടിപ്പിച്ചു.

റിയാദ്: പുതുവത്സരത്തിൽ റിയാദിലെ കുടുംബ കൂട്ടായ്മയായ ഹണിബീസ് റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ കുടുംബ സംഗമം വിവിധ കലാ സാംസ്കാരിക പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി,

സംഗമത്തോടനുബന്ധിച്ചു ഹണിബീസിലെ മുതിർന്ന കലാകാരന്മാരുടെ മ്യൂസിക്കൽ നൈറ്റും നൃത്തവും കുട്ടികളുടെ ചടുല നൃത്തങ്ങളും കുടുംബിനികളും മുതിർന്ന കുട്ടികളും നടത്തിയ വര്‍ണ്ണാഭമായ ഒപ്പനയും പരിപാടികൾക്ക് മാറ്റ് കൂട്ടി, ജീവകാരുണ്യത്തിനു മുൻ‌തൂക്കം നൽകിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടന ചാരിറ്റിയുടെ ഭാഗമായി റിയാദിലെ ഷിഫായിൽ തസ്കര സംഘത്തിന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അഖിലിന് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും ഹണിബീസിന്റെ ഭാരവാഹികൾ കുടുംബസംഗമത്തില്‍വെച്ച് റിയാദ് ഹെല്പ് ഡസ്ക് ഭാരവാഹികളായ നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ എന്നിവർക്ക് കൈമാറി.

കബീർ പട്ടാമ്പി, ഷെമീർ അൽ ഖസ്ർ, അസീസ് അൽമാൽകി, ശരീഫ് വാവാട് , ജലീൽ കൊച്ചിൻ, റിയാസ് റഹ്മാൻ, മനാഫ് കോഴിക്കോട് , നാസർ വണ്ടൂർ, നാസർ മാവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകൻ ആയിരുന്നു. തസ്‌നിം റിയാസ് , ഷെമി ജലീൽ , സാജിത കബീർ, റാഹില ഷെരീഫ് , ഹാജറ ഷമീർ , ബീഗം നാസർ, മുബീന അസീസ്, ഹഫ്‌സ മനാഫ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. നാസർ മാവൂർ സ്വാഗതവും അസ്‌ലം പാലത്ത് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa