Thursday, November 21, 2024
Saudi ArabiaTop StoriesTrending Stories

സൗദിയിലേക്കുള്ള പുതിയ തൊഴിൽ വിസ കാലാവധി അവസാനിച്ചവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയുമായി ട്രാവൽ ഏജൻസികൾ

കരിപ്പൂർ: സൗദിയിലേക്ക് പോകാനായി പുതിയ തൊഴിൽ വിസ സ്റ്റാംബ് ചെയ്യുകയും കൊറോണ പ്രതിസന്ധി മൂലം യാത്ര ചെയ്യാനാകാതെ കാലാവധി കഴിയുകയും ചെയ്തവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയുമായി ട്രാവൽ ഏജൻസികൾ.

സ്റ്റാംബ് ചെയ്ത ശേഷം എക്സ്പയർ ആയ  വിസകളുടെ കാലാവധി ചില നിബന്ധനകളോടെ വീണ്ടും നീട്ടിക്കൊടുക്കാൻ സാധിക്കുമെന്നാണു മുംബൈ സൗദി കോൺസുലേറ്റുമായി ബന്ധപ്പെട്ടവർ അറിയിച്ചതെന്ന്  ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ ഞങ്ങളോട് പറഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കൂടി വന്നതിനു ശേഷമേ അധികൃതർ നടപടികൾ ആരംഭിക്കുകയുള്ളൂ എന്നും ട്രാവൽ മേഖലയിലുള്ളവർ ഒർമ്മിപ്പിച്ചു.

വിസ കാലാവധി നീട്ടുന്ന നടപടികൾ ആരംഭിച്ചാൽ  വിസ ഇഷ്യു ചെയ്ത സ്പോൺസറുടെ ചേംബർ ചെയ്ത ഒരു ലെറ്റർ സൗദി കോൺസുലേറ്റിൽ സമർപ്പിക്കേണ്ടി വരുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം വിസ നീട്ടുന്നതിനു പുതിയ മെഡിക്കലോ മറ്റു നടപടികളോ ഒന്നും ആവശ്യം വരില്ലെന്നും ഇത് സംബന്ധിച്ച് സൂചനകൾ  പുറത്ത് വിട്ടവർ  വ്യക്തമാക്കുന്നു.

ഏതായാലും കൊറോണ പ്രതിസന്ധി മൂലം പുതിയ വിസകളുടെ കാലാവധി അവസാനിച്ച നൂറുകണക്കിനു പ്രവാസികൾക്ക് പുതിയ നീക്കം വലിയ ആശ്വാസം നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്