സൗദിയിൽ മനുഷ്യർക്ക് പകരം സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ ജോലി നഷ്ടപ്പെടുക വിദേശികൾക്ക്
റിയാദ്: മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വിദേശ തൊഴിലാളികളെയായിരിക്കും ബാധിക്കുകയെന്നും സൗദികളെ ബാധിക്കില്ലെന്നും സൗദി ഇൻഡസ്റ്റ്രി ആൻ്റ് മിനറൽ റിസോഴ്സസ് മന്ത്രി ബന്ദർ അൽ ഖുറൈഫ് അറിയിച്ചു.
സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുക മാത്രമല്ല കയറ്റുമതി ചെയ്യുകയും കൂടി ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണു സൗദി അറേബ്യയുടെ പരിശ്രമം.
ആധുനിക സാങ്കേതിക മേഖലയിൽ സൗദികളുടെ നിർമ്മാണാത്കമായ പങ്ക് നിർണ്ണായകമായിരിക്കും. നിലവിൽ ലോകത്തെ വലിയൊരു വെല്ലുവിളി തൊഴിൽ ശക്തിയാണെന്നും മന്ത്രി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa