കൊറോണ പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയ ബഖാലകളടക്കമുള്ള 100 സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിച്ച സൗദി വനിതക്ക് ആദരവ്
ഈസ്റ്റേൺ പ്രൊവിൻസിൽ കൊറോണ പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ വിവരമറിയിച്ച ഉമ്മു ഫൈസൽ എന്ന സ്വദേശി വനിതയെ വിവിധ വകുപ്പുകൾ ആദരിച്ചു.
ഉമ്മു ഫൈസൽ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയ ചില ബഖാലകൾ അധികൃതർ പൂട്ടുകയും ചെയ്തിരുന്നു.
പ്രതിരോധ നടപടികൾ പാലിക്കാത്ത നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കണമെന്നത് ഓരോ വ്യക്തിയുടെയും ദേശീയ ബാധ്യതയാണെന്നാണു ഉമ്മു ഫൈസൽ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa