ഒരു മാസത്തിനുള്ളിൽ 20 മില്ല്യൻ റിയാലിലധികം തുക അർഹരായവർക്ക് വീണ്ടെടുത്തു നൽകിയതായി സൗദി മാനവ വിഭവശേഷി വകുപ്പ്
ദമാം: കഴിഞ്ഞ ഡിസംബറിൽ മാത്രം ഈസ്റ്റേൺ പ്രൊവിൻസിലെ ലേബർ ഓഫീസുകളിൽ വന്ന 3478 കേസുകളിൽ തീർപ്പ് കൽപ്പിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 20 മില്യൻ റിയാലിലധികം വരുന്ന തുക അതിൻ്റെ അവകാശികൾക്ക് വീണ്ടെടുത്ത് നൽകാനായതായും പ്രവിശ്യാ മാനവ വിഭവ ശേഷി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രവിശ്യയിൽ ആകെ ഉയർന്ന പരാതികളിൽ 81 ശതമാനവും പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. പരാതികൾക്കനുബന്ധമായി തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൊണ്ടാണു പരിഹാരങ്ങൾ കാണുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa