Sunday, September 22, 2024
Saudi ArabiaTop Stories

അറബ് ലോകത്ത് സ്വർണ്ണ ശേഖരത്തിൽ ഒന്നാമത് സൗദി; ആഗോളതലത്തിൽ അമേരിക്ക

അറബ് ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. 323.1 ടൺ കരുതൽ സ്വർണ്ണ ശേഖരമാണു സൗദിക്കുള്ളത്.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കരുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. 8133 ടൺ ആണ് അമേരിക്കയുടെ പക്കലുള്ള സ്വർണ്ണ ശേഖരം. രണ്ടാം സ്ഥാനത്തുള്ള ജർമ്മനിയിൽ 3362 ടൺ സ്വർണമാണു കരുതലായുള്ളത്.

ആഗോള തലത്തിൽ സൗദി അറേബ്യ പതിനെട്ടാം സ്ഥാനത്താണുള്ളത്. അതേ സമയം സൗദിക്കും പിറകിലാണു ബ്രിട്ടൻ്റെയും സ്പെയിനിൻ്റെയും സ്ഥാനം.

അറബ് ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ്ണ ശേഖരമുള്ള രണ്ടാമത്തെ രാജ്യം ലെബനാനും മൂന്നാമത്തെ രാജ്യം അൾജീരിയയും നാലാമത്തെ രാജ്യം ലിബിയയും അഞ്ചാം സ്ഥാനത്തുള്ള രാജ്യം ഇറാഖുമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്