സൗദിയിൽ വെടി വെപ്പ്; രണ്ട് പോലീസുകാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
റിയാദ്: കിഴക്കൻ റിയാദിൽ ഇന്നലെ പുലർച്ചെ സുരക്ഷാ വിഭാഗം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു.
തൻ്റെ ഭാര്യ സഹോദരനെ 40 വയസ്സുള്ള ഒരു സ്വദേശി പൗരൻ തോക്കിൻ മുനയിലാക്കി ഭീഷണിപ്പെടുത്തി തടഞ്ഞ് വെച്ചിരിക്കുകയാണെന്ന സന്ദേശം ലഭിച്ചതിൻ്റെത്തുടർന്നാണു സുരക്ഷാ വിഭാഗം രക്ഷാ പ്രവർത്തനത്തിനെത്തിയത്.
എന്നാൽ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഭടന്മാർക്ക് നേരെ പ്രതി മെഷീൻ ഗൺ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.
വെടി വെപ്പിൽ രണ്ട് സുരക്ഷാ ഭടന്മാരും പ്രതിയുടെ ഭാര്യ സഹോദരും കൊല്ലപ്പെടുകയും മറ്റൊരു സുരക്ഷാ ഭടനു കാലിനു വെടിയേൽക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് വാക്താവ് അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ ഒരു ഫാമിൽ വെച്ച് പിടി കൂടി. പ്രതി ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ കാലിനു വെടി വെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയിൽ നിന്ന് ഹഷീഷ് കണ്ടെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa