സൗദിയിൽ പള്ളികളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
റിയാദ്: കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദിയിൽ പള്ളികളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മതകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.
പള്ളികൾ ബാങ്ക് വിളിക്കുന്നതോടെ തുറക്കാം. ബാങ്കിനും ഇഖാമത്തിനും ഇടയിൽ 10 മിനുട്ട് ഇടവേള മാത്രമേ പാടുള്ളൂ. സുബ് ഹ് ബാങ്കിനും ഇഖാമത്തിനും ഇടയിൽ 20 മിനുട്ട് അനുവദിക്കും. നമസ്ക്കാരം കഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞാൽ പള്ളികൾ അടക്കണം.
ജുമുഅക്ക് ബാങ്ക് വിളിക്കുന്നതിന്റെ 30 മിനുട്ട് മുമ്പ് പള്ളികൾ തുറക്കാം. നമസ്ക്കാരം കഴിഞ്ഞ് 15 മിനുട്ട് കഴിഞ്ഞാൽ അടക്കണം. ജുമുഅയും ഖുതുബയും കൂടി 15 മിനുട്ടിലധികം ദീർഘിപ്പിക്കരുത്.
പള്ളികളിലെത്തുന്നവർ സ്വന്തം മുസ്വല്ല കൊണ്ട് വരണം. സ്വഫിൽ ഒന്നര മീറ്റർ അകലം പാലിച്ചായിരിക്കണം നിൽക്കേണ്ടത്. മാസ്ക് ധരിച്ചിരിക്കണം.
പള്ളികളും വുളൂ ഉ ചെയ്യുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളുമെല്ലാം അണു വിമുക്തമാക്കിയിരിക്കണം എന്നിവയാണു മന്ത്രാലയത്തിന്റെ നിർദ്ദേശം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa