കേസുകൾ വർദ്ധിക്കുന്നു: ആശങ്ക തുടരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കൊറോണ കേസുകളുടെയും ഗുരുതരാവസ്ഥയിലാകുന്നവരുടെയും വർദ്ധനവ് നിരീക്ഷിച്ച് വരികയാണെന്നും ആശങ്ക ഇപ്പോഴും ബാക്കിയാണെന്നും സൗദി ആരോഗ്യമന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
നിലവിലെ വൈറസ് ബാധിതരുടെ ആകെ എണ്ണം ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എണ്ണത്തേക്കാൾ 41 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം ജനുവരിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ എണ്ണത്തേക്കാൾ 330 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.
എല്ലാവരും പ്രതിരോധ മുൻ കരുതൽ പാലിക്കണമെന്നും പ്രതിരോധ നിയമ ലംഘനങ്ങൾ ലംഘിക്കുന്നത് റിപ്പോർട്ട്
ചെയ്യാൻ മടിക്കരുതെന്നും ഡോ: അബ്ദുൽ ആലി ആഹ്വാനം ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 353 പേർക്കാണു സൗദിയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2515 പേര് ചികിത്സയിൽ കഴിയുന്നു. 427 പേര് ഗുരുതരാവസ്ഥയിലാണുള്ളത്. 4 പേര് മരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa