സൗദിയിലേക്ക് മറ്റു രാജ്യങ്ങളിലൂടെ കടക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് റിയാദ് എംബസിയുടെ നിർദ്ദേശം
റിയാദ്: സൗദി പ്രവേശന വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് റിയാദിലെ ഇന്ത്യൻ എംബസിയുടെ പ്രത്യേക നിർദ്ദേശം.
ഇന്ത്യക്ക് പുറമെ സൗദി പ്രവേശന വിലക്കേർപ്പെടുത്തിയ മറ്റു 19 രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാണു എംബസി പ്രഥമമായി ആവശ്യപ്പെട്ടിട്ടുള്ളത്.
അതോടൊപ്പം വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ കൂടി സൗദിയിലേക്ക് വരുന്ന ഇന്ത്യക്കാർ പ്രസ്തുത രാജ്യങ്ങളിലെ കൊറോണ പ്രതിരോധ മുൻ കരുതൽ നിർദ്ദേശങ്ങളും അതോടൊപ്പം സൗദിയിലെത്തിയ ശേഷമുള്ള മുൻകരുതൽ നിർദ്ദേശങ്ങളും പാലിക്കണമെന്ന് എംബസി ഓർമ്മപ്പെടുത്തി.
ദുബൈ വഴിയുള്ള പ്രവേശനം താത്ക്കാലികമായി അടഞ്ഞതോടെ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴികൾ തേടുകയാണ് ഇപ്പോൾ സൗദി പ്രവാസികളിൽ പലരും.
അതേ സമയം വിലക്കേർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടിക ഇനിയും നീളുമോ എന്ന ആശങ്കയിൽ ഒരു പരീക്ഷണത്തിനു കൂടി മുതിരാൻ പലരും ഒരുക്കവുമല്ല.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa