ചൊവ്വാഴ്ച മുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് പോകുന്നത് എളുപ്പമാകില്ല; പി സി ആർ നെഗറ്റീവ് റിസൽറ്റും എയർപോർട്ടിൽ വെച്ച് സ്വന്തം ചിലവിൽ മോളിക്യുലാർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രം
കരിപ്പൂർ: ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയിൽ നിന്ന് ഫെബ്രുവരി 23 ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ എത്തുന്നവർക്കാണു പുതിയ വ്യവസ്ഥകൾ ബാധകമാകുക. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
മുഴുവന്‍ യാത്രക്കാരും യാത്രയ്ക്ക് മുമ്പു തന്നെ എയര്‍സുവിധ പോര്‍ട്ടലില്‍(www.newdelhiairport.in) സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. യാത്രക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റ് റിസൽറ്റ് ഇതിൽ അപ് ലോഡ് ചെയ്യണം. കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങള്‍ കൂടി ഇതില്‍ ചേർക്കണം.
ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ഉടൻ കണ്‍ഫര്‍മേറ്ററി മോളിക്യുലാര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള പണം യാത്രക്കാരന്‍ നല്‍കണം.
ഇന്ത്യയിലെത്തി 14 ദിവസം ഹോം ക്വാറന്റീനില്‍/നിരീക്ഷണത്തില്‍ കഴിയാമെന്ന കാര്യം പോര്‍ട്ടലില്‍ ഉറപ്പ് നല്‍കണം.
കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് 72 മണിക്കൂറിന് മുമ്പ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയാൽ പി സി ആർ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇളവുണ്ടാകും.
ഇന്ത്യയിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള യാത്രയാണോ അതോ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് കണക്ഷന്‍ വിമാനത്തിലാണോ യാത്ര ചെയ്യുന്നതെന്ന് ഡിക്ലറേഷന്‍ ഫോമില്‍ പ്രത്യേകം സൂചിപ്പിക്കണം.
എയര്‍സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നല്‍കുകയും പി സി ആർ നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ചെയ്തവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ , തുടങ്ങി വിവിധ നിബന്ധനകളാണു ചൊവ്വാഴ്ച മുതൽ രാജ്യത്തെത്തുന്ന നിർദ്ദിഷ്ട വിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ സർക്കാർ ബാധകമാക്കിയിട്ടുള്ളത്. ഫെബ്രുവരി 22 തിങ്കളാഴ്ച രാത്രി 11:59 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa