നേപ്പാൾ വഴി സൗദിയിലേക്കുള്ള മടക്കയാത്രാ പാക്കേജുകൾക്ക് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധക്ക്
കരിപ്പൂർ: സൗദിയിലേക്ക് ദുബൈ വഴിയുള്ള മടക്കം സാധ്യമാകാതെ വന്നപ്പോൾ പല പ്രവാസികളും മറ്റു മാർഗങ്ങൾ വഴി സൗദിയിലെത്താനുള്ള ശ്രമത്തിലാണുള്ളത്.
ഒമാൻ വഴിയും മാലിദ്വീപ് വഴിയുമെല്ലാം പാക്കേജുകളൊരുക്കി വിവിധ ട്രാാവൽ ഏജന്റുമാർ ഇതിനകം പ്രവാസികൾക്ക് തുണയാകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നേേപ്പാൾ വഴിയും പാക്കേജ് ഒരുക്കിക്കൊണ്ട് വിവിധ ട്രാവൽ ഏജന്റുമാരുടെ പരസ്യങ്ങൾ ഇന്നും ഇന്നലെയുമായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി കാണാൻ സാധിക്കുന്നുണ്ട്.
ഭക്ഷണ താമസ ടിക്കറ്റ് മറ്റു സർവീസ് ചാർജുകളടക്കം ഏകദേശം 80,000 രൂപയാണ് നേപ്പാൾ വഴി സൗദിയിലേക്ക് മടങ്ങുന്നതിനു മൊത്തം ചിലവ് വരുന്നത് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്.
അതേ സമയം നേപാളിലെ ഹിമാലയ എയർലൈൻസിന്റെ ഒരു സർക്കുലർ ഇപ്പോൾ ഒരു ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ചില ട്രാവൽ ഏജന്റുമാർ ഞങ്ങളെ അറിയിച്ചു . ഇന്ത്യക്കാരെ നേപാളിൽ നിന്ന് സൗദിയിലേക്ക് പോകുന്നതിനു അനുവദിക്കില്ലെന്ന തരത്തിലാണ് ഹിമാലയ എയർലൈൻ സർക്കുലറിലെ പരാമർശം.
എന്നാൽ നാട്ടിൽ നിന്നും പാക്കേജുകൾ ഒരുക്കുന്ന ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ യാതൊരു തരത്തിലുമുള്ള പ്രശ്നവും ഇല്ലെന്നും നേപാൾ വഴി സൗദിയിലേക്ക് മടങ്ങാമെന്നുമാണു പറയുന്നത്.
ഈ പ്രത്യേക സാഹചര്യത്തിൽ നേപാൾ വഴി പോകുന്നതിനു പണം നൽകും മുമ്പ് ട്രാവൽ ഏജന്റുമാരോട് ഈ വിഷയം നല്ല രീതിയിൽ ചർച്ച ചെയ്യുന്നത് പ്രവാസികൾക്ക് ഗുണകരമാകും.
നേപാളിൽ നിന്ന് മേൽ പറയപ്പെട്ട തരത്തിലുള്ള വിലക്ക് കാരണം മടങ്ങേണ്ടി വന്നാൽ നൽകിയ പണവും ടിക്കറ്റ് ചാർജ്ജുമെല്ലാം തിരിച്ച് തരുമെന്ന ഉറപ്പ് ട്രാവൽ ഏജന്റുമാറിൽ കരസ്ഥമാക്കുന്നതും നന്നാകും.
ഏതായാലും പണം നൽകും മുമ്പ് നന്നായി ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. അതിർത്തികൾ അടച്ചില്ലെങ്കിൽ സൗദിയിലെത്തിക്കുമെന്നും മടങ്ങേണ്ടി വന്നാൽ നൽകിയ പണം മുഴുവൻ തിരിച്ച് തരുമെന്നും 100 ശതമാനം ഉറപ്പ് നൽകാൻ സാധിക്കുന്ന ട്രാവൽസുകാർക്ക് മാത്രം പണം നൽകുകയായിരിക്കും ബുദ്ധി.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa