റിയാദിൽ ആദ്യമായി വനിതാ സൈക്ലിംഗ് റേസ് നടന്നു: വീഡിയോ കാണാം
റിയാദ്: സൗദി സൈക്ലിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള ആദ്യത്തെ സൈക്ലിംഗ് റേസ് വെള്ളിയാഴ്ച റിയാദിൽ നടന്നു.
160 വനിതകൾ മത്സരത്തിൽ പങ്കെടുത്തതായി ഫെഡറേഷന്റെ വനിതാ വിംഗ് മേധാവി മിഷാഇൽ ബിൻ ഫൈസൽ രാജകുമാരി അറിയിച്ചു.
15 കിലോമീറ്റർ ദൈർഘ്യമുള്ള റേസിംഗ് പ്രിൻസസ് നൂറ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആരംഭിച്ചത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കേടുക്കാൻ യോഗ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു റേസിംഗിന്റെ ഉദ്ദേശമെന്നും രാജകുമാരി പറഞ്ഞു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa