തർഹീൽ വഴി നാട് കടത്തപ്പെട്ട വിദേശിക്ക് ഹജ്ജിനും ഉംറക്കും സൗദിയിൽ പ്രവേശിക്കാം
ജിദ്ദ: സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട വിദേശിക്ക് പിന്നീട് സൗദിയിലേക്ക് തൊഴിൽ വിസയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് ജവാസാത്ത് സൂചിപ്പിച്ചു.
അതേ സമയം ഇവർക്ക് ഹജ്ജിനും ഉമ്രക്കും സൗദിയിലേക്ക് പ്രവേശിക്കാമെന്നും ജവാസാത്ത് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
2018 ൽ നാടു കടത്തപ്പെട്ട തന്റെ തൊഴിലാളിക്ക് സൗദിയിലേക്ക് എന്ന് തിരികെ പ്രവേശിക്കാൻ സാധിക്കുമെന്ന ഒരു സൗദി പൗരന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജവാസാത്ത്.
റി എൻട്രി വിസ ഇഷ്യു ചെയ്യുന്നതിനു പാസ്പോർട്ടിനു 3 മാസം കാലാവധി ഉണ്ടായിരിക്കണമെന്നും ജവാസാത്ത് മറ്റൊരു ചോദ്യത്തിനു മറുപടിയായി വിശദീകരണം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa