സൗദിയിലെ വിദേശികൾ ഞായറാഴ്ച മുതൽ പുതിയ ആനുകൂല്യങ്ങൾ അനുഭവിക്കാനിരിക്കേ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്
ജിദ്ദ: മാർച്ച് 14 ഞായറാഴ്ച മുതൽ സൗദിയിലെ വിദേശ തൊഴിലാളികൾ പുതിയ മൂന്ന് ആനുകൂല്യങ്ങൾ അനുഭവിക്കാനിരിക്കേ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കഫീലിന്റെ അനുമതിയില്ലാതെ കഫാല മാറ്റം, റി എൻട്രി, ഫൈനൽ എക്സിറ്റ് എന്നീ ആനുകൂല്യങ്ങളാണു വിദേശികൾക്ക് പുതുതായി അനുവദിക്കപ്പെടുന്നത്.
എന്നാൽ തൊഴിൽ കരാർ തീരുന്നതിനു മുംബ് കഫീലിന്റെ അനുമതിയില്ലാതെ അവധിയിൽ പോയി തിരികെ വരാതിരുന്നാൽ പിന്നീട് മറ്റൊരു വിസയിൽ സൗദിയിലേക്ക് വരാൻ ശ്രമിച്ചാൽ കരാർ ലംഘനത്തിനുള്ള നടപടികൾ നേരിടേണ്ടി വരുമെന്നത് പ്രത്യൃകം ഓർക്കേണ്ടതുണ്ട്.
അതോടൊപ്പം പുതിയ നിയമം നിലവിൽ വരുന്നതോടെ റി എൻട്രി ഫീസ് നൽകേണ്ടത് തൊഴിലാളിയുടെ ഉത്തരവാദിത്വമായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
കരാർ പൂർത്തിയാക്കിയ ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറുകയാണെങ്കിൽ യാതൊരു നഷ്ടപരിഹാരവും നൽകേണ്ടതില്ല. എന്നാൽ കരാർ പൂർത്തിയാക്കും മുംബാണു സ്പോൺസർഷിപ്പ് മാറുന്നതെങ്കിൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നഷ്ടപരിഹാരം തൊഴിലാളി നൽകണം.
ഖിവ അപ്ലിക്കേഷൻ വഴിയാണ് തൊഴിൽ മാറ്റം സാധ്യമാകുന്നത്. റി എൻട്രിയും എക്സിറ്റും സ്വന്തം അബ്ഷിർ അക്കൗണ്ട് വഴിയാണ് ഇഷ്യു ചെയ്യാൻ സാധിക്കുക.
തൊഴിൽ മാറ്റത്തിനു അപേക്ഷിക്കുന്നതിനു നിലവിലെ സ്പോൺസറെ 90 ദിവസം മുമ്പ് വിവരമറിയിക്കണം, തുടങ്ങിയവയാണ് അഞ്ച് കാര്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa