Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ മൂന്ന് പേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി

നജ്രാൻ: മൂന്ന് സൗദി പൗരന്മാരെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ നജ്രാനിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

മുഫ്രഹ് ബിൻ ഫർഹാൻ അൽ ഹരീസ്വി എന്ന സൗദി പൗരനെയാണു മൂന്ന് സൗദികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞതിനെത്തുടർന്ന് വധ ശിക്ഷ വിധിച്ച ക്രിമിനൽ കോർട്ട് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്