അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകും വരെ കാത്തിരിപ്പ്; ഒടുവിൽ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
മക്ക: സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരന്റെ വധ ശിക്ഷ മക്കയിൽ വ്യാഴാഴ്ച നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വാലിഹ് ബിൻ സാലിം അൽ മസ് ഊദി എന്ന സൗദി പൗരനെയാണു വഖീത് ബിൻ ഹസൻ മാലികി എന്ന സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
കൊലപാതകത്തെത്തുടർന്ന് പ്രതിയെ പിടികൂടുകയും വിചാരണക്കൊടുവിൽ വധ ശിക്ഷ നടപ്പാക്കാൻ കോടതി വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുന്നത് വരെ ശിക്ഷ നടപ്പക്കുന്നത് മാറ്റി വെക്കുകയായിരുന്നു.
ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകുകയും അവർ വധ ശിക്ഷ നടപ്പാക്കാനുള്ള കോടതി വിധിയെ പിന്തുണക്കുകയും ചെയ്തതിനെത്തുടർന്നാണു പ്രതിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa