റമളാനിൽ വാക്സിനെടുത്തവർക്ക് ഉം റക്കും മദീനയിൽ ചെന്ന് സലാം പറയാനും അവസരം; പള്ളികളിലെ നിയന്ത്രണങ്ങൾ മതകാര്യ വകുപ്പ് വ്യക്തമാക്കി
മക്ക: കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് റമളാനിൽ ഉം റക്കും മദീനയിൽ ചെന്ന് സലാം പറയാാനും അനുമതി നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവർക്കും ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കും കൊറോണ വാക്സിൻ സ്വീകരിച്ച രോഗമുക്തർക്കുമായിരിക്കും അവസരം ലഭിക്കുക.
അതേ സമയം കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് റമളാനിൽ പള്ളികളിലേർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് സൗദി മതകാര്യ വകുപ്പ് വ്യക്തമാക്കി.
പള്ളികളിലോ അനുബന്ധ സ്ഥലങ്ങളിലോ നോമ്പ് തുറയോ അത്താഴ വിതരണമോ പാടില്ല.
ഇഅതികാഫ് എല്ലാ പള്ളികളിലും നിരോധിച്ചു. തറാവീഹുമായി ബന്ധപ്പെട്ട് വിവരങ്ങൾ പിന്നീട് വ്യക്തമാക്കും.
പെരുന്നാൾ നമസ്ക്കാരം ചെറിയ പള്ളികളിൽ വെച്ച് നടത്താനും അനുമതി നൽകിയിട്ടുണ്ട് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa