റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഈ വർഷത്തെ റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാവശ്യപ്പെട്ടു.
ശഅബാൻ 29 അവസാനിക്കുന്ന ഏപ്രിൽ 11 ഞായറാഴ്ച വൈകുന്നേരമാണു മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം.
നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി കൊണ്ടോ മാസപ്പിറവി ദർശിച്ചവർ പ്രസ്തുത വിവരം അടുത്തുള്ള കോടതിയെ അറിയിക്കണം.
ഇത് നബിചര്യയുടെ ഭാഗമാണെന്നും സാധിക്കുന്ന വിശ്വാസികളെല്ലാം നന്മയുടെ ഭാഗമായി മാസപ്പിറവി നിരീക്ഷിക്കണമെന്നും സുപ്രീം കോടതി ആഹ്വാനത്തിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa