നിരവധി കൊറോണ രോഗികളുടെ ജീവൻ രക്ഷിക്കാൻ പോരാടിയ സൗദി വനിതാ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു
റിയാദ്: കൊറോണ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ജീവനോട് മല്ലിട്ടിരുന്ന നിരവധി രോഗികൾക്ക് തുണയായിരുന്ന സൗദി വനിതാ ഡോക്ടർ ദലാൽ അൽ മത്രഫി കൊറോണ ബാധിച്ച് മരിച്ചു.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ് പെഷ്യാലിറ്റീസ് ഡോ: ദലാലിന്റെ വേർപാടിൽ അനുശോചിച്ചു.
അതേ സമയം സൗദിയിൽ പുതുതായി 842 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 8485 ആയി ഉയർന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 950 ആയി. 11 പേർ കൂടി കൊറോണ ബാധിച്ച് മരണപ്പെട്ടു.
രാജ്യത്ത് ഇത് വരെ 63.5 ലക്ഷം വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa