100 വയസ്സ് വരെ ജീവിക്കുന്നവരുടെ ആയുസ്സിന്റെ പിറകിലെ രഹസ്യം സൗദി മാധ്യമ പ്രവർത്തകൻ വെളിപ്പെടുത്തി
ജിദ്ദ: നുറ് വയസ്സ് വരെ ജീവിക്കുന്ന ആളുകളുടെ ആയുസ്സിന്റെ രഹസ്യം സൗദി മാധ്യമ പ്രവർത്തകൻ അഹ്മദ് അൽ ശുഖൈരി വെളിപ്പെടുത്തുന്നു.
“ലോകത്ത് നീല പ്രദേശങ്ങൾ എന്ന് അറിയപ്പെടുന്ന സ്ഥലങ്ങളുണ്ട്. അവയിൽ ജീവിക്കുന്ന ആളുകൾക്ക് നൂറു വയസ്സിനു മുകളിലാണ് ആയുസ്സ്. ജപാനിലെ ഒകിറ്റാവ, ഇറ്റലിയിലെ സർദീനിയ, ഗ്രീസിലെ ഇകാറിയ എന്നിവ അവയിൽ ഉൾപ്പെടുന്നുണ്ട്.
നൂറിനു മുകളിൽ ആയുസ്സ് ലഭിക്കുന്നതിന്റെ രഹസ്യം അവരുടെ ഭക്ഷണക്രമമാണെന്നാണു ശാസ്ത്രീയ നിഗമനം.
റെഡ് മീറ്റ് കുറച്ച് കൊണ്ടും പച്ചക്കറിയും മത്സ്യവും വർദ്ധിപ്പിച്ച് കൊണ്ടുമുള്ള ഭക്ഷണ രീതിയാണ് ഈ വിഭാഗം ആളുകൾ തുടർന്ന് പോരുന്നത്. മത്സ്യത്തിൽ ഒമേഗ 3 യുടെ അനുപാതം 2000 മില്ലിഗ്രാം വരെ എത്തുന്നുണ്ട്.”
അതേ സമയം സൗദിയിൽ കിഴക്കൻ പ്രവിശ്യയിലേക്കോ ജിദ്ദയിലേക്കോ പോകുന്ന സമയത്ത് മാത്രമാണ് പലരും മത്സ്യം കഴിക്കുന്നതെന്നും അഹ്മദ് അൽ ശുഖൈരി പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa