യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്ന് പ്രവേശന വിലക്ക്
ദുബൈ: ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 24 (ശനി) മുതൽ യു എ ഇ പ്രവേശന വിലക്കേർപ്പെടുത്തി .
ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് പ്രവേശന വിലക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം പുനഃപരിശോധിക്കുക.
യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന്റെ 14 ദിവസം മുമ്പ് ഇന്ത്യയിൽ തങ്ങുകയോ ഇന്ത്യ വഴി ട്രാൻസിറ്റ് വിസയിൽ യാത്ര ചെയ്യുകയോ ചെയ്തവരെയും യുഎഇയിലേക്ക് പ്രവേശിപ്പിക്കില്ല.
ഒമാനും ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ കുവൈത്തും സൗദിയും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഖത്തറും ബഹ്രൈനും മാത്രമാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് സഞ്ചരിക്കാവുന്ന ഗൾഫ് രാജ്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa