Monday, September 23, 2024
Riyadh

സ്ത്രീ അതിജീവനത്തിന്റെ സന്ദേശം നൽകുന്ന ‘ സതി ‘ ഷോർട്ട് ഫിലിം റിയാദിൽ.

റിയാദ് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവാസ ഭൂമിയിൽ നിന്ന് പൂർണ്ണമായും സ്ത്രീ അതിജീവനത്തിന്റെ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം ഷൂട്ടിന് റിയാദിൽ  ദീപം തെളിഞ്ഞു.

ചടങ്ങിൽ സൗദി പ്രമുഖർ അടക്കം റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അഹമ്മദ് അൽ റാബിയ, റോബിൻ, ഷിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സ്റ്റാൻലി ജോസ്, ആതിര ഗോപൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. ചിത്രത്തിന്റെ ആദ്യ ഷോട്ട് അഹമ്മദ് അൽ റാബിയ ക്ലാപ്പ് അടിച്ചുകൊണ്ട് നിർവഹിച്ചു.

ഭർത്താവ് മരണപെട്ടാൽ ഭാര്യ ചിതയിൽ ചാടിമരിക്കണമെന്ന പ്രാകൃത ദുരചാരത്തിൽനിന്ന് മോചിതരായെങ്കിലും അന്നത്തെ ചില ശേഷിപ്പുകൾ അധുനിക കാലഘട്ടത്തിലും സ്ത്രീയെ വരിഞ്ഞു മുറുക്കുന്നുണ്ട് അത്തരം സാഹചര്യങ്ങളെ ആനുകാലിക സംഭവങ്ങളുമായി ചേർത്ത്കൊണ്ട് ഒരു സ്ത്രീ ജീവിതത്തിലും സമൂഹത്തിലും പ്രതിസന്ധിക്കളെ എങ്ങനെ തരണം ചെയ്യണമെന്നുള്ള ചെറിയ സന്ദേശമാണ് സതിയിലൂടെ പറയാൻ ശ്രെമിക്കുന്നതെന്നു സംവിധായകൻ ഗോപൻഎസ് കൊല്ലം പറഞ്ഞു.

മഹാദേവനാം കൈലാസനാഥാ എന്നാരംഭിക്കുന്ന ഗാനത്തിന്റ നൃത്താവിഷ്കാരത്തോടെ  ഷോർട്ട് ഫിലിമിന്റെ ഷൂട്ട് റിയാദിൽ പുരോഗമിക്കുന്നു. നൃത്ത രംഗത്ത് ഗ്രീഷ്മാ ജോയ്, ഐശ്വര്യ ഷാജിത്, നിദാ ജൈഷ് എന്നിവരാണ്.കോറിയോഗ്രാഫി നിർവഹിചിരിക്കുന്നത് രശ്മി വിനോദാണ്‌. ഗാനത്തിന്റ വരികളും സംഗീതവും ജോജി കൊല്ലത്തിന്റെതാണ്.ആലാപനം ജിനി പാലാ.

ചിത്രം മെയ് മാസത്തിൽ പ്രേക്ഷകരിൽ എത്തിക്കുമെന്ന് നിർമ്മാതാവ് ഫ്രാൻസിസ് ക്ലെമെന്റ് അഭിപ്രായപ്പെട്ടു.

ഗോപൻ എസ്‌ കൊല്ലം കഥയും സംവിധാനവും നിർവഹിക്കുന്ന ‘ സതി ‘ എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ നിർമാണം ഫ്രാൻസിസ് ക്ലെമന്റ്, ലിൻഡ എന്നിവരാണ്. ആതിര ഗോപന്റേതാണ് തിരക്കഥ. ക്യാമറ രാജേഷ് ഗോപാൽ, എഡിറ്റിംഗ് അൻഷാദ് ഫിലിം ക്രാഫ്റ്റ്, ഗാന രചന ദിനേശ് ചോവന. പാടിയത് ശബാന അൻഷാദ്. കോറിയോഗ്രാഫി രശ്മി വിനോദ്. ആർട്ട്‌ നാസർ ഗുരുക്കൾ, മേക്കപ്പ് മൗനാ മുരളി, ശബ്ദ മിശ്രണം ജോസ് കടമ്പനാട്, കാസ്റ്റിംഗ് പാർട്ണർ വിഷ്ണു വിജയൻ. സഹായികൾ മനോഹർ, അശോക്, അശ്വിൻ, അഷ്‌വാക്, ലെസ മുഹമ്മദ്‌ എന്നിവരാണ്.പ്രൊഡക്ഷൻ കൺട്രോളർ ബെന്നി, പി ആർ ഒ ജോജി കൊല്ലം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q