ഖത്തർ അമീറിനു സൽമാൻ രാജാവിന്റെ ക്ഷണം
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചു.
ഖത്തര്‍ സന്ദര്‍ശിച്ച സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ഖത്തര്‍ അമീറിന് കൈമാറിയതായി അമീറിന്റെ ഓഫീസ് ആണ് അറിയിച്ചത്.
നേരത്തെ അകൽച്ചയിലായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുന്നതിന്റെ സൂചനയായാണ് രാജാവിന്റെ ക്ഷണം നിരീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ജനുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരന്റെ നേതൃത്വത്തില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദിയിലെ അൽ ഉലയിൽ എത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa