Saturday, April 19, 2025
Top StoriesU A E

ഹുദാ, വിളിക്കാൻ വൈകിയതിൽ ക്ഷമിക്കണം, എന്റെ കാറൊന്നു നന്നാക്കണം; ആദ്യ വനിതാ മെക്കാനിക്കിന്റെ കണ്ണ് നിറച്ചും സന്തോഷിപ്പിച്ചും ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഫോൺ കാൾ

അബുദാബി:  ഹുദ അല്‍ മത്രൂഷിയെന്ന ആദ്യ യുഎ ഇ വനിതാ കാര്‍ മെക്കാനിക്കിന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു അത്.

ആദ്യ വനിതാ ഇമാറാത്തി മെക്കാനിക്കെന്ന നിലയിൽ ശ്രദ്ധ നേടിയ ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഫോണ്‍ കോളായിരുന്നു.

തന്റെ രാജ്യത്ത് ഇങ്ങനെയുള്ള സ്ത്രീകള്‍ ഉണ്ടെന്ന കാര്യത്തില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ്  വിളിക്കാന്‍ വൈകിയതിന് ക്ഷമ ചോദിച്ചായിരുന്നു സംസാരം ആരംഭിച്ചത്. ആ വാക്കുകൾ ഹുദയുടെ കണ്ണു നിറച്ചു.

എല്ലാ പിന്തുണയും നൽകിയ ശൈഖ് മുഹമ്മദ് തന്റെ കാര്‍ ശരിയാക്കാനുണ്ടെന്ന്  തമാശ പറഞ്ഞപ്പോള്‍ ഹുദ ചിരിക്കുകയായിരുന്നു. ശേഷം ഇരുവരും പരസ്പരം റമദാൻ ആശംസകൾ.കൈമാറി സംസാരം അവസാനിപ്പിച്ചു.

ഷാര്‍ജയില്‍ സ്വന്തമായി ഒരു കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന 36 കാരിയായ ഹുദ ചെറുപ്പത്തില്‍ കളിപ്പാട്ടമായി ലഭിക്കുന്ന കാറുകള്‍ അഴിച്ചുനോക്കി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. അവസാനം തന്റെ ആഗ്രഹം പോലെ ഹുദ ഈ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്