സൗദി എയർലൈൻസിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകൾ പ്രസിദ്ധീകരിച്ചു; നിരക്കുകൾ അറിയാം
കൊറോണ വാക്സിൻ സ്വീകരിക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്കുള്ള 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകൾ സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചു.
റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു സൗദി നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
റിയാദിൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണു സൗദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. കോവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 6 രാത്രി താമസവുമടങ്ങുന്ന പാക്കേജുകൾക്ക് 2920 റിയാൽ മുതൽ 7744 റിയാൽ വരെയാണു നിരക്കുകൾ കാണുന്നത്.
ജിദ്ദയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 2425 റിയാൽ മുതൽ 8608 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മദീനയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 2443 റിയാൽ മുതൽ 3352 റിയാൽ വരെയാണു നിരക്ക്. ദമാമിൽ ത്രീസ്റ്റാർ മുതൽ ഫോർ സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 3100 റിയാൽ മുതൽ 3424 റിയാൽ വരെയാണു ക്വാറൻ്റീൻ നിരക്ക്.
മുകളിൽ കൊടുത്ത സൗദി എയർലൈൻസ് നൽകുന്ന പാക്കേജുകൾക്ക് പുറമെ മറ്റു എയർലൈൻസുകളുടെയും പാക്കേജുകൾ വൈകാതെ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും പ്രവാസികൾക്ക് സൗദിയയുടെ 3 സ്റ്റാർ പാക്കേജ് തിരഞ്ഞെടുത്താൽ പോലും 7 ദിവസത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരുന്ന സ്ഥിതിയാണുള്ളത്. അതേ സമയം സമീപ ദിനങ്ങളിൽ കുറഞ്ഞ ക്വാറൻ്റൈൻ പാക്കേജുകൾ സൗദിയയടക്കം മറ്റു എയർലൈനുകൾ പ്രഖ്യാപിച്ചാൽ അത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa