സൗദിയിൽ അംഗീകരിച്ചത് നാലു വാക്സിനുകളെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: നിലവിൽ സൗദിയിൽ അംഗീകരിക്കപ്പെട്ട കൊറോണ വാക്‌സിനുകൾ നാലെണ്ണമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അസ്‌ട്രാസെനക, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ എന്നിവയാണ് നിലവിൽ സൗദി ആരോഗ്യ മന്ത്രായലയം അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ.
മറ്റേതെങ്കിലും വാക്‌സിനുകൾ ഇനി അംഗീകരിക്കപ്പെട്ടാൽ അവ സമയബന്ധിതമായി ഒഫീഷ്യൽ ചാനലുകളിലൂടെ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.
അതെ സമയം സൗദിയിൽ പുതുതായി 1047 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 8078 പേരാണ് ചികിത്സയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa